Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Bus

Palakkad

സ്വ​കാ​ര്യ​ബ​സ് മി​ന്ന​ൽ പ​ണി​മു​ട​ക്ക്: യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു

മ​ണ്ണാ​ർ​ക്കാ​ട്: സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കി​ൽ യാ​ത്രി​ക​ർ വ​ല​ഞ്ഞു. ശ്രീ​കൃ​ഷ്ണ​പു​രം​വ​ഴി പോ​വു​ന്ന സ്വ​കാ​ര്യ​ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളോ​ടു അ​പ​മ​ര്യാ​ദ​യ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ശ്രീ​കൃ​ഷ്ണ​പു​രം സ്കൂ​ളി​നു​മു​ന്പി​ൽ സ്വ​കാ​ര്യ ബ​സ് ത​ട​യു​ക​യും ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റേ​യും കൈ​യ്യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്.

മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ബ​സി​ലെ ഡ്രൈ​വ​ർ സ​ന​ൽ, ക​ണ്ട​ക്ട​ർ അ​നീ​ഷ് എ​ന്നി​വ​ർ ശ്രീ​കൃ​ഷ്ണ​പു​രം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ബ​സി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബ​സി​ന്‍റെ സ്റ്റെ​പ്പി​ൽ യാ​ത്ര ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളോ​ട് ക​യ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും യാ​തൊ​രു ത​ര​ത്തി​ലു​ള്ള മ​ര്യാ​ദ​കേ​ടും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Latest News

Corehub Up